സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിക്കും. പ്ലസ്ടു പരീക്ഷഫലം വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പത്താം ക്ലാസ് പരീക്ഷാഫലവും പ്രഖ്യാപിക്കാൻ സി.ബി.എസ്.ഇ ഒരുങ്ങുന്നത്.
‘പത്താംക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും’ -സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ സന്യം ഭർദ്വാജ് പറഞ്ഞു. അതേസമയം തീയതിയും സമയവും വ്യക്തമാക്കിയിട്ടില്ല.
കോവിഡ് പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷകൾ റദ്ദാക്കിയിരുന്നു. ക്ലാസ് പരീക്ഷകളുടെയും പ്രവർത്തനമികവിന്റെയും അടിസ്ഥാനത്തിലാകും മൂല്യനിർണയം.