54 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രം

Latest ഇന്ത്യ

54 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രം.രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലെന്ന് റിപ്പോർട്ട്.

ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി.

ഈ ആപ്ലിക്കേഷനുകൾ തടയാൻ ഗൂഗിളിന്റെ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ്പ് സ്റ്റോറുകളോടും നിർദ്ദേശിച്ചിട്ടുണ്ട്.

പ്ലേസ്റ്റോർ വഴി ഇന്ത്യയിൽ ആക്സസ് ചെയ്യുന്നതിൽ നിന്ന് 54 ആപ്ലിക്കേഷനുകൾ ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ബ്യൂട്ടി ക്യാമറ സ്വീറ്റ് സെൽഫി, ബ്യൂട്ടി ക്യാമറ സെൽഫി, ഇക്കുലൈസർ & ബാസ് ബൂസ്റ്റർ,ക്യാംകാർഡ് ഫോർ സെയിൽസ് ഇഎൻടി,ഐസൊലാന്റ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്,വിവ വീഡിയോ എഡിറ്റർ,ടെൻസന്റ് സ്‌ക്രയവർ,ഓൻ മോജി ചെസ്,ഓൻമോജി അരീന,ആപ്പ് ലോക്ക്,ഡുവൽ സ്‌പേയ്‌സ് ലൈറ്റ് തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

2020 ജൂണിൽ ടിക്ക്‌ടോക്ക്, ഷെയറിറ്റ്, വീചാറ്റ്, ഹെലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോ ലൈവ് യുസി ബ്രൗസർ,ഇ എസ് ഫൈൽ തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകൾ ഉൾപ്പെടെ ഏകദേശം224 ചൈനീസ് ആപ്പുകൾ സർക്കാർ ആദ്യ റൗണ്ടിൽ നിരോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *