ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് നിർത്തി കേന്ദ്രം; പ്രതിസന്ധി

Latest ഇന്ത്യ വിദ്യാഭ്യാസം/ തൊഴിൽ

ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത് നൂറു കണക്കിന് സാധാരണക്കാരായ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കും. അപ്രതീക്ഷിതമായി വിവിധ സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കിയതിന് എതിരെ വിദ്യാര്‍ഥി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒന്നു മുതല്‍ എട്ടാം ക്ലാസ് വരേയുളള വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രീമെട്രിക് സ്കോളര്‍ഷിപ്പും എംഫില്‍ , പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് കിട്ടിയിരുന്ന മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് അടക്കമുളള സ്കോളര്‍ഷിപ്പുകളാണ് നിര്‍ത്തലാക്കിയത്.

കഴിഞ്ഞ ജൂലൈ മാസം വരെ ലഭ്യമായ സ്കോളര്‍ഷിപ്പുകളാണ് അപ്രതീക്ഷിതമായി നിര്‍ത്തലാക്കിയത്. നിര്‍ത്തലാക്കിയതിന്‍റെ കാരണവും വ്യക്തമാക്കിയിട്ടില്ലെന്നാണ് ആക്ഷേപം.

ബുദ്ധ, ക്രിസ്ത്യൻ, ജെയിൻ, മുസ്ലിം, പാർസി, സിഖ് വിഭാഗത്തിൽ നിന്നുള്ളവർക്ക് എംഫിൽ, പിഎച്ച്ഡി പഠനത്തിന് 2009 മുതലാണ് സ്കോളര്‍ഷിപ്പ് നല്‍കി തുടങ്ങിയത്. 2019-20 അധ്യയനവര്‍ഷം 1251 പേർക്ക് ലഭിച്ചിരുന്ന എം.എഎൻഎഫ് 2021-22 വര്‍ഷം 1075 ആയി കുറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *