15 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 150ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.നിലവില്‍ 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള കേരളത്തിലെ 12 ജില്ലകളിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും.തിരുവനന്തപുരം ജില്ലയില്‍ 17.23, പത്തനംതിട്ട 8.63, കോട്ടയം 30.81, ആലപ്പുഴ 21.94, എറണാകുളം 24.54, ഇടുക്കി 20.14, തൃശൂര്‍ 25.88, പാലക്കാട് 25.8, മലപ്പുറം 27.8, കോഴിക്കോട് 26.66, വയനാട് 24, കണ്ണൂര്‍ 23.58, കാസര്‍ഗോഡ് 25.5 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കൊല്ലം ജില്ലയില്‍ 14.64 ശതമാനവും പത്തനതിട്ടയില്‍ 8.63 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
