മൊഗ്രാല്‍▪️പ്രവാസിയായിരുന്ന മൊഗ്രാല്‍ കുത്ത്ബിനഗര്‍ സി എച്ച് മന്‍സിലില്‍ സി എച്ച് അബ്ബാസ്(58) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ഷിറിയയിലെ ബീഫാത്തിമ്മയുടെയും, പരേതനായ അലവിയുടെയും മകനാണ് സി എച്ച് അബ്ബാസ്. ദുബായില്‍ ബിഎന്‍ഡബ്ല്യു കമ്പനിയില്‍ 25 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. തിരിച്ചുപോകാനിരിക്കേയാണ് അന്ത്യം.
ഭാര്യ: മൊഗ്രാല്‍ മീലാദ് നഗര്‍ പരേതരായ അലവി-ആസ്യമ്മ ദമ്പതികളുടെ മകള്‍ സക്കീന. മക്കള്‍: ശാക്കിര്‍, അര്‍ഷാദ്, അഷ്ഫല്‍, അഷ്ഫാന. മരുമകന്‍ : സിംസാറുല്‍ ഹഖ്(ആദൂര്‍ ഗാളിമുഖ ). സഹോദരങ്ങള്‍:ബഷീര്‍, ഇബ്രാഹിം (ഷിറിയ).
മയ്യിത്ത് വൈകുന്നേരത്തോടെ മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
നിര്യാണത്തില്‍ മൊഗ്രാല്‍ യൂണിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി, മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.
