കാസറഗോഡ്: ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് മാലിക് ദീനാർ ആശുപത്രിയുമായി ചേർന്ന് ഹെൽത്ത് ഡ്രൈവ് സംഘടിപ്പിച്ചു’.
പുതിയ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ക്യാമ്പ് മഹ്മൂദ് ഇബ്രാഹീം എരിയാല്‍ സ്വാഗതം പറഞ്ഞു.
ക്ലബ്ബ് കെട്ടറി അബ്ദുൾ ഖാദിറിൻ്റെ അധ്യക്ഷതയിൽ ടൗൺ സബ് ഇൻസ്പെകർ വിഷ്ണു പ്രസാദ് പി എസ് ഉദ്ഘാടനം ചെയ്തു.
ലയൺസ് റീജിയൻ ചെയർ പേർസൻ വി വേണുഗോപാൽ മുഖ്യാതിഥിയായി .
മാലിക് ദീനാർ ഹോസ്പിറ്റർ മാനേജിഗ് ഡയറക്ടർ അൻവർ സാദത്ത് ആശംസകൾ അർപ്പിച്ചു’.
ക്ലബ്ബ് ഡയരക്ടർ ബോർഡംഗം ആസിഫ് നന്ദി പറഞ്ഞു.
ജീവിതചര്യ രോഗ നിർണയത്തിനോടൊപ്പം ക്യാമ്പിൽ പരിശോധനക്കെത്തുന്നവരുടെ തുടർചികിത്സയും നടത്തുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു