അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും ഒന്നിച്ച ‘ചെഹ്‍രെ’ ആമസോണ്‍ പ്രൈമില്‍

Latest ഇന്ത്യ കേരളം പ്രാദേശികം

അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ചെഹ്‍രെ’ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനമാരംഭിച്ചു.

ആഗസ്റ്റ് 27 നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു.

മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം റൂമി ജാഫ്രിയാണ് സംവിധാനം ചെയ്തത്. 

ക്രിമിനല്‍ അഭിഭാഷകന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ എത്തുന്നത്.

പരസ്യ കമ്പനി ഉദ്യോഗസ്ഥനെയാണ് ഇമ്രാന്‍ ഹാഷ്മി അവതരിപ്പിക്കുന്നത്.

അന്നു കപൂര്‍, രഘുബീര്‍ യാദവ്, ധൃതിമാന്‍ ചാറ്റര്‍ജി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *