പരവനടുക്കം: കോവിഡ് പ്രതിസന്ധിയിൽ പതറാതെ കഴിഞ്ഞ ഏപ്രിലിൽ SSLC പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളേയും ഉന്നതപഠനത്തിന് അർഹത നേടിക്കൊണ്ട് ചരിത്ര നേട്ടവുമായി ചെമ്മനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാടിന് അഭിമാനമായി .
184 പേർ പരീക്ഷ എഴുതിയതിൽ 64 പേർ മുഴുവൻ വിഷയങ്ങളിൽ എ പ്ലസും 17 വിദ്യാർത്ഥികൾ 9 വിഷയങ്ങളിൽ എപ്ലസ് നേടി.
പി ടി എ പ്രസിഡന്റ് ചന്ദ്രശേഖരൻ കുളങ്ങര, എം പി ടി എ പ്രസിഡന്റ് ശ്രീജ നാരായണൻ,മുൻ പ്രധാനാധ്യാപകൻ ഗണേഷ് കുമാർ കെ ടി, പ്രിൻസിപ്പൽ ബീന ജി കെ,എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാഫും പി ടി എ യും നടത്തിയ കൂട്ടായ പ്രവർത്തനമാണ് 100% വിജയം സമ്മാനിച്ചത്.
സാമൂഹ്യപരമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളകുട്ടികൾ ഉൾപ്പെടെ ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന് ഈ നേട്ടം തുടർവർഷങ്ങളിലും നിലനിർത്താനുള്ള പരിശ്രമത്തിലാണ് പുതുതായി പ്രധാനാധ്യാപകനായി ചുമതയേറ്റ എം.ഇബ്രാഹിം ഖലീൽ മാഷും ടീമും.
