കാസറഗോഡ് ജില്ലയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സംസ്ഥാന പാതകളിലൊന്നാണ് ചെര്‍ക്കള-ജാല്‍സൂര്‍ (കി.മീ.0/000-39/138) റോഡ്. എന്‍.എച്ച്-66 ചെര്‍ക്കള ജംക്ഷനില്‍ നിന്ന് ആരംഭിച്ച് കര്‍ണ്ണാടക സംസ്ഥാനത്തെ ജാല്‍സൂരില്‍ എത്തിച്ചേരുന്ന പ്രധാനപ്പെട്ട അന്തര്‍ സംസ്ഥാന പാതയാണിത്. 2012-13 കാലഘട്ടത്തില്‍ ജില്ലയില്‍ ആദ്യമായി മെക്കാഡം ചെയ്ത റോഡ് കൂടിയാണിത്.
ജില്ലയിലെ മറ്റ് റോഡുകള്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈടെക്ക് റോഡുകളായപ്പോള്‍ മേല്‍ റോഡ് മാത്രം പഴയ സ്ഥിതിയില്‍ തയൊണുള്ളത്. 2013-നു ശേഷം പൊളിഞ്ഞ ഭാഗം റിപ്പയര്‍ ചെയ്തതല്ലാതെ പൂര്‍ണ്ണമായി ഉപരിതലം ഇതുവരെ പുതുക്കിയിട്ടില്ല. ജില്ലയില്‍ പ്രഥമ പരിഗണന നല്‍കേണ്ട ഈ അന്തര്‍ സംസ്ഥാന പാത അഭിവൃദ്ധിപ്പെടുത്തി ഹൈടെക്ക് റോഡാക്കി മാറ്റുതിന് 75 കോടി രൂപയോളം വേണ്ടി വരുമൊന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രവൃത്തി കെ.എസ്.ടി.പി-യുടെ ജര്‍മ്മന്‍ സഹായ പദ്ധതിയിലോ, സി.ആര്‍.എഫ്-ലോ ഉള്‍പ്പെടുത്തി അനുമതി ലഭ്യമാക്കുതിനുള്ള നടപടി ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകി..