ചെറുവത്തൂര്‍: ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടമത്ത് എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധത്തിനായി ഓക്‌സിമീറ്റര്‍ വിതരണം ചെയ്തു.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള എസ് പി സി കാഡറ്റുകളില്‍ നിന്നും ഓക്‌സിമീറ്റര്‍ സ്വീകരിച്ചു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ജയചന്ദ്രന്‍ ,പി ടി എ പ്രസിഡണ്ട് എം.രാജന്‍, എസ് പി സി ചാര്‍ജ് വഹിക്കുന്ന കെ മധുസൂദനന്‍, കെ.വി.വിദ്യ , ചന്ദ്രന്‍ കാരയില്‍ ,പ്രഭാകരന്‍ എം. എസ് പി.സി അംഗങ്ങള്‍ ,പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.