വീണ്ടും ശൈശവ വിവാഹം; 16കാരി ആറുമാസം ഗർഭിണി; ഭർത്താവിന് എതിരെ പോക്‌സോ കേസ്

Latest കേരളം

മലപ്പുറം: വീണ്ടും മലപ്പുറത്ത് ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16-കാരിയെ ഒരുവർഷം മുമ്പ് വിവാഹം ചെയ്തയയ്ക്കുകയായിരുന്നു.

നിലവിൽ ആറുമാസം ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വണ്ടൂർ സ്വദേശിയായ യുവാവാണ് ഒരുവർഷം മുമ്പ് പെൺകുട്ടിയെ വിവാഹം ചെയ്തത്. എന്നാൽ ഇക്കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല.

ദിവസങ്ങൾക്ക് മുമ്പ് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവവിവാഹം പുറത്തറിയുന്നത്.

തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയും പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.

വിഷയത്തിൽ പോലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ജില്ല ചെയർപേഴ്സൺ പ്രതികരിച്ചു. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെൺകുട്ടിയെ വിവാഹം ചെയ്ത വണ്ടൂർ സ്വദേശിക്കെതിരേ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *