ഹീമോ ഗ്ലോവിയ യുടെ അളവ് കുറഞ്ഞ കുട്ടികൾക്ക് പോഷക ആഹാരം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ഉൽഘാടനം ചെയ്തു.

Latest ഇന്ത്യ കേരളം പ്രാദേശികം

മുളിയാർ: ബോവിക്കാനം അംഗൻവാടി പരിതിയിലെ ഹിമോ ഗ്ലോവിയ യുടെ (അനീമിയ) അളവ് കുറഞ്ഞ കുട്ടികളെ കണ്ടെത്തി കാസാഗോഡ് സി.പി- സി.ആർ.ഐ യുടെ സഹകരണത്തോടെ ആവർക്ക് ആവശ്യമായ പോഷക ആഹാരം നൽകി.
സി.പി.സി.ആർ.ഐ 2021-22 വർഷത്തെ പദ്ധതിയിലുടെ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കണ്ടെത്തി ഇവരുടെ ഹിമോ ഗ്ലോവിയ യുടെ അളവ് കൂടുന്നത് വരെ ഇവർക്ക് പോഷക ആഹാരം നൽകുന്നത്.
ബോവിക്കാനം അംഗൻവാടിയിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് പോഷക ആഹാരം വിതരണോൽഘാടനം ചെയ്തു.
അംഗൻവാടി വർക്കർ ബി.സി ശാന്തിനിദോവി സ്വാഗതം പറഞ്ഞു.
കാസറഗോഡ് സി.പി.സി.ആർ ഐ കാർഷിക ഗവേഷണ വിഭാഗം ഡോ: സരിത ഹെഗ്ഡെ മുഖ്യ പ്രഭാഷണം നടത്തി. രതി മോഹനൻ നാരം തട്ട, ആഷ പ്രവർത്തക നിഷ ബോവിക്കാനം തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *