ലോകത്തെ അതിസമ്പന്നരാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയെ ഏറെ പിന്നിലാക്കി ചൈന ഒന്നാമത്.
സ്വിറ്റ്‌സർലൻഡ് നഗരമായ സൂറിച്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനേജ്‌മെന്റ് കൺസൾട്ടിങ് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയുടെ ഗവേഷകസംഘമാണ് ലോക സമ്പത്തിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് പുറത്തുവിട്ടത്.
ലോകസമ്പത്തിന്റെ 60 ശതമാനവും പ്രതിനിധീകരിക്കുന്ന പത്തു രാജ്യങ്ങളുടെ കണക്കെടുത്തായിരുന്നു മക്കിൻസിയുടെ പഠനം.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആഗോളസമ്പത്ത് മൂന്നിരട്ടിയായി വർധിച്ചെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
2000ത്തിൽ 156 ട്രില്യൻ ഡോളറായിരുന്നിടത്തുനിന്ന് 2020ൽ 514 ട്രില്യൻ ഡോളറായാണ് ആഗോളസമ്പത്ത് കുതിച്ചുയർന്നത്.