ചൗക്കി : കോവിഡ് ദുരിതത്തിൽ ജീവിതം തന്നെ വഴി മുട്ടിയ കുടുംബം.അതിനിടയിൽ മക്കളുടെ ഓൺലൈൻ പഠനത്തിനായി ഒരു മൊബൈൽ ഫോൺ വാങ്ങുക ആലോചിക്കാൻ കഴിയുമായിരുന്നില്ല ജീവിതത്തിന്റെ ചിലവിന് പോലും കഷ്ടപ്പെടുന്ന കുടുംബത്തെ ഓൺലൈൻ പഠനം ഒരു സ്വപ്നം മാത്രമായി മാറി . എന്നാൽ ഈ കുടുംബത്തിന്റെ ദയനീയ അവസ്ഥ അറിഞ്ഞ ചൗക്കി വാർഡ് മെമ്പർ സെമീമ സാദിക്ക് മൊബൈൽ ഫോൺ ചാലഞ്ചിലൂടെ സ്വരൂപിച്ച പണം കൊണ്ട് സ്മാർട്ട് ഫോണുമായി നേരെ അവരുടെ വീട്ടിലേക്കെത്തി ഫോൺ കുട്ടികളുടെ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ സന്തോഷം കൊണ്ട് ആ കുഞ്ഞു കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
പ്രകടനപത്രികയിൽ പറഞ്ഞ ഓരോ കാര്യങ്ങളും തന്റെ വാർഡിലെ പാവപ്പെട്ട ജനങ്ങൾക്ക് ചെയ്ത് കൊടുത്ത് കൊണ്ടാണ് വാർഡ് മെമ്പർ സെമീമ സാദിക്ക് മുന്നോട്ട് പോകുന്നത്.