കര്‍ണാടകയില്‍ ചര്‍ച്ചിന് നേരെ ആക്രമം; കുരിശ് തകര്‍ത്ത് ഹനുമാന്റെ ചിത്രം സ്ഥാപിച്ചു

Latest ഇന്ത്യ

കര്‍ണാടകയിലെ പേരട്കയില്‍ ചര്‍ച്ചിന് നേരെ ആക്രമണം. ചര്‍ച്ചിന്റെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച സംഘം കുരിശ് നശിപ്പിക്കുകയും കാവിക്കൊടി നാട്ടുകയും ചെയ്തു. അസംബ്ലി ഓഫ് ഗോഡ് പേരാട് ചര്‍ച്ചിന് നേരെയായിരുന്നു അക്രമണം.

സംഭവത്തില്‍ ഫാ.ജോസ് വര്‍ഗീസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കടബ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു.മേയ് ഒന്നിന് അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.ചര്‍ച്ചില്‍ അതിക്രമിച്ച് കയറിയ സംഘം ഹനുമാന്റെ ചിത്രം സ്ഥാപിക്കുകയും ചെയ്തു.

പള്ളിയില്‍ മോഷണവും നടത്തിയിരുന്നു. ഇലക്ട്രിക് മീറ്റര്‍, , പൈപ്പുകള്‍, വാട്ടര്‍ പമ്പ്,  പ്രാര്‍ത്ഥനാലയത്തിന്റെയും രേഖകള്‍ എന്നിവയാണ് മോഷടിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 448, 295 (എ), 427, 379 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *