‘ഒരിക്കലും കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ല’: നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

Latest ഇന്ത്യ കേരളം പ്രാദേശികം

സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പാക്കില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യം ഈ നിയമം പാസ്സാക്കിയാല്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു പരിഹസിച്ചവരുണ്ട്.

എന്നാല്‍ അപ്പോഴും ഇപ്പോഴും നാളെയും ആ പൗരത്വ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല.

ഇത്തരം കാര്യങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന നിലപാട് ശക്തമായി സ്വീകരിച്ചവരാണ് ഇടതു പക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിവൈഎഫ്‌ഐ കോട്ടയം ജില്ലാ കമ്മറ്റി ഓഫീസ് യൂത്ത് സെന്റര്‍ ഉദ്ഘാടനത്തില്‍ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *