മൊഗ്രാൽ. മൊഗ്രാൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് എടിഎം ഉപയോഗിച്ച് പണം പിൻവലിക്കാൻ ആവുന്നില്ലെന്ന് പരാതി.
മിക്കദിവസങ്ങളിലും എടിഎം കൗണ്ടർ അടഞ്ഞു കിടക്കുന്നതാണ് പരാതി. എടിഎം മിഷനിലെ തകരാറാ ണെന്നാണ് ബാങ്ക് അധികൃതരുടെ വാദം.
എടിഎം കാർഡ് ഉള്ളവർ പരാതി ബോധിപ്പിച്ചാൽ ബാങ്ക് അധികൃതർ കൃത്യമായ മറുപടി നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്. ബുദ്ധിമുട്ടാണെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യാനാണത്രേ ബാങ്ക് അധികൃതർ പറയുന്നത്. ഇത് നിക്ഷേപകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.