തദ്ദേശസ്ഥാപനങ്ങളെ കോവിഡ് വ്യാപനത്തില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി

Latest കേരളം പ്രാദേശികം

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളെ കോവിഡ് വ്യാപനത്തില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ഡുതല സമിതികള്‍ പ്രതിരോധത്തില്‍ പുറകോട്ട് പോയെന്ന് അദ്ദേഹം പറഞ്ഞു.ഇതുമൂലമാണ് ഇപ്പോള്‍ നേരിടുന്ന രോഗവ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യാപനം നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങി നടന്നത് കൂട്ടിയെന്നും പ്രത്യേക സ്ഥലം ക്വാറന്റീന്‍ ലംഘിക്കുന്നവരെ പാര്‍പ്പിപ്പിക്കാന്‍ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.ക്വാറന്റീന്‍ ചിലവ്
ഇത്തരക്കാരുടെ കയ്യില്‍ നിന്ന് ഈടാക്കണമെന്നും പിഴ അടപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടച്ചിടല്‍ ആണ് ഇനി ആകെയുള്ള വഴിയെന്നും എന്നാല്‍ നിലവില്‍ അത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *