കൊക്കകോളയുടെ ഓഹരി വില ഇടിഞ്ഞു; റൊണാൾഡോ കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയതിനു തൊട്ടുപിന്നാലെ ഓഹരികൾ 56.10 ഡോളറിൽ നിന്ന് 55.22 ഡോളറായി കുറഞ്ഞു

Latest അന്താരാഷ്ട്രം കായികം

റൊണാൾഡോ കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയതിനു തൊട്ടുപിന്നാലെ കൊക്കകോളയുടെ ഓഹരികൾ 56.10 ഡോളറിൽ നിന്ന് 55.22 ഡോളറായി കുറഞ്ഞു, അതായത് കമ്പനിയുടെ മൂല്യം 242 ബില്യൺ ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറായി കുറഞ്ഞു.

ഹംഗറിക്കെതിരായ മത്സരത്തിന് മുന്നോടിയായി കോച്ചിനൊപ്പം വാര്‍ത്താ സമ്മേളനത്തിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ മുന്നില്‍ വെച്ചിരുന്ന കോള കുപ്പികള്‍ എടുത്ത് മാറ്റിയത്.

ടേബിളില്‍ ഉണ്ടായിരുന്ന കോളക്കുപ്പികള്‍ എടുത്തുമാറ്റി കുപ്പിവെള്ളം ഉയര്‍ത്തിക്കാണിച്ച് ഇതാണ് കുടിക്കേണ്ടതെന്ന് പറയുകയും ചെയ്യുന്ന വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *