നീലേശ്വരം: കോളജ് വിദ്യാർഥിനിയായ ഭർതൃമതിയെ കാണാനില്ലെന്ന് പരാതി. മടിക്കൈ പഞ്ചായത് പരിധിയിലെ 25കാരിയെയാണ് ഭർതൃവീട്ടിൽ നിന്നും കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
യുവതിയുടെ ഭർതൃസഹോദരി നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്.