കർണാടകയിലെ കോളേജുകൾ ഈ മാസം 26 മുതൽ തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.വാക്സിൻ എടുത്ത കുട്ടികൾക്കും, അദ്ധ്യാപകർക്കും ഓഫീസ് ജീവനക്കാർക്കുമാണ് പ്രവേശനാനുമതി. ഇതു സംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ സർക്കാർവൈകാതെ പുറത്തിറക്കും. സ്വകാര്യ, സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ 65 ശതമാനം കുട്ടികളും വാക്സിൻ സ്വീകരിച്ചവരാണെന്ന് ഉപമുഖ്യമന്ത്രിഅശ്വത്നാരായൺജൂലൈ 16ന് ട്വീറ്റ് ചെയ്തിരുന്നു. ഡിപ്ലോമ കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷാ തീയതിയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. Colleges and institutions of Department of Higher Education are permitted to re-open from 26/7/2021. Only students, teaching, non-teaching/other staff who have taken at least one dose of COVID-19 vaccine will be permitted. Attendance of students is optional. 2/3 pic.twitter.com/YLWPzZr4Ii — Dr. Ashwathnarayan C. N. (@drashwathcn) July 18, 2021 മെഡിക്കൽ, ദന്തൽ കോളേജുകളും അടിയന്തരമായി തുറക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് നിർദേശങ്ങളൊന്നും വന്നിട്ടില്ല.
