കുറഞ്ഞ വിലയില്‍ ഇലക്ട്രിക് വാഹനം അന്വേഷിക്കുന്നവര്‍ക്കായി സ്കൂട്ടര്‍ അവതരിപ്പിച്ച് കൊമാക്കി.
കെമാക്കി എക്സ്ജിടി എന്ന പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
2020 ജൂണില്‍ പുറത്തിറക്കിയ മോഡലാണെങ്കിലും പുതിയ പരിഷ്ക്കാരങ്ങളോടെയാണ് മോഡലിന്റെ പുതിയ രംഗപ്രവേശനം.
ജെല്‍ ബാറ്ററി പതിപ്പിനായി 45000 രൂപ മാത്രമാണ് മുടക്കേണ്ടത്.
അതേ സമയം ലിഥിയം അയണ്‍ ബാറ്ററിയുള്ള വേരിയന്റിന് 60000 രൂപ മുടക്കണം.
കൊമാകി, എക്സ്ജിടി മോഡലിന്റെ 25000 യൂണിറ്റുകള്‍ ഇതുവരെ വിറ്റതായി കമ്പനി അവകാശപ്പെടുന്നു.