ചൗക്കി:മലയാള സാഹിത്യത്തിൽ ഒരേയൊരു സുൽത്താനേയുള്ളു.ഭാഷയുടെയും വ്യാകരണത്തിൻ്റെയും വേലികെട്ടുകൾ പൊളിച്ചെഴുതി മലയാളസാഹിത്യത്തെ സാധാരണക്കാരൻ്റെ ജീവിതത്തോട് ചേർത്തു നിർത്തിയ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർസാധരണക്കാരിൽ സാധാരണക്കാരനായ നാട്ടുമനുഷൻ്റെ പച്ച ഭാഷയിലുള്ള ഹാസ്യാത്മകമായ രചനകൾ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും ,ചിന്തിപ്പിക്കുകയും,കരയിപ്പിക്കുകയ്യും ചെയ്തു.അതായിരുന്നു ആതുലികയുടെ ശക്തിയും അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് ഇന്ന് 27-വയസ് തികയുതയാണ്.ഒരിക്കലും അലക്കി ത്തേച്ച വടി വൊത്ത ഭാഷയിൽ അദ്ദേഹം എഴുതിയില്ല ഇത് മലയാള ത്തിലെ മറ്റൊരു സാഹിതൃകാരനും അവകാശപ്പെടാൻ സാധിക്കാത്ത വിധം ബഷിറിനെ ജനകീയനാക്കി യെന്ന് മുഖ്യ പ്രഭാഷകൻ കാസർകോട് ജില്ലാ ബസ് ഓണർ അസോസിയേഷൻ ട്രഷറർ പി.എ.മുഹമ്മദ് കുഞ്ഞിമാസ്റ്റർ പറഞ്ഞു. സന്ദേശം ലൈബ്രറിയിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ സമ്പൂർണ്ണ കൃതിയുടെ പ്രത്യേക കൗണ്ടറിൻ്റെ ഉൽഘാടനം ഡോ.രൂപ വിറാവു നിർവഹിച്ചു. ചടങ്ങിൽ എം. എ കരിം അദ്ധ്യക്ഷത വഹിച്ചു. സുലൈമാൻ തോര വളപ്പിൽ,ഗംഗു കെ.കെ.പുറം,വിജയ്കുമാർ,സത്താർ കല്ലങ്കൈ,എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എസ്എച്ച്.ഹമീദ് സ്വാഗതവും സംഘടന സെക്രട്ടറി എം സലിം നന്ദിയുംപറഞ്ഞു