ബദിയടുക്ക : സീതാംഗോളി ധർബത്തടുക്ക ചെങ്കൽ ക്വാറിയിൽ നിന്നു യന്ത്രസാമഗ്രികൾ കവർച്ച നടത്തിയെന്ന പരാതിയിൽ 4 പേരെ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു.
കണക്കപ്പാടിയിലെ ഹരിഷ്ചന്ദ്ര 40), ധർബത്തടുക്കയിലെ ദേവപ്പ(40), വിദ്യാഗിരിയിലെ ഗോവിന്ദ(32), രവികുമാർ മാടത്തടുക്ക(26) എന്നിവരെയാണു ബദിയടുക്ക എസ്ഐ പി.കെ.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
ഉടമ അരിയപ്പാടിയിലെ നിസാമുദ്ധീൻ ഇന്നലെ ക്വാറിയിലെത്തിയപ്പോഴാണ് എൻജിൻ, ഗിയർബോക്സ്, ബ്ലേഡ് എന്നിവ കവർന്നതായി കണ്ടത്.
ഇവിടെ എത്തിയ കാറിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. വിൽപന നടത്തിയ കടകൾ സംബന്ധിച്ച വിവരം ലഭിച്ചതായും ഇന്ന് അറസ്റ്റുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.