കാസർകോട്: പ്രണയം നടിച്ച് 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി പരാതി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് വീടിന് സമീപത്തെ 22 കാരനായ യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയത്.2022 സെപ്റ്റംബർ മാസത്തിലാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് വനിതാ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. യുവാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.