ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; സിപിഎം ബ്രാഞ്ച് സെക്രടറി കൂടിയായ പിടിഎ പ്രസിഡന്റിനെതിരെ കേസ്

Latest കേരളം പ്രാദേശികം

പിലിക്കോട്: ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രടറി കൂടിയായ പിടിഎ പ്രസിഡന്റിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. പിടിഎ പ്രസിഡന്റും സിപിഎം ഏച്ചികൊവ്വല്‍ വടക്ക് ബ്രാഞ്ച് സെക്രടറിയുമായി ടി ടി ബാലചന്ദ്രനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം.

സ്‌കൂളില്‍ ഓണാഘോഷം നടക്കുന്നതിനിടയില്‍ നൃത്ത പരിശീലനത്തിനിടെ കൈക്ക് കടന്നുപിടിക്കുകയും ലൈഗീക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നത്. സമീപത്തുണ്ടായിരുന്ന മറ്റുവിദ്യാര്‍ഥികള്‍ പിടിഎ പ്രസിഡന്റിനെതിരെ കയ്യേറ്റം നടത്തിയതായും വിവരമുണ്ട്.

കേസെടുത്തതോടെ സിപിഎം നേതാവ് മുന്‍കൂര്‍ ജാമ്യത്തിന് ഹൈകോടതിയില്‍ ഹര്‍ജി നല്‍കാനുള്ള ശ്രമത്തിലാണ്. ചന്തേര സബ് ഇന്‍സ്പക്്ടര്‍ എം വി ശ്രീദാസനാണ് അന്വേഷണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *