മൊഗ്രാൽ പുത്തൂർ :കാസർകോട് ജില്ലാ പഞ്ചായത്ത് മൊഗ്രാൽ പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച 50 ഓക്സിമീറ്ററുകളിൽ 45 എണ്ണം കാണാനില്ലെന്ന് പരാതി.
ഓക്സിമീറ്ററുകൾ മെഡിക്കൽ ഓഫീസർ കൈപറ്റിയെങ്കിലും എവിടെയാണെന്ന് ആർക്കും അറിയാത്ത സാഹചര്യമാണ്.
ഓക്സിമീറ്റർ സൂക്ഷിക്കാൻ ചുമതലയുള്ള സ്റ്റോർ കീപ്പർ ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അദ്ദേഹത്തെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയുണ്ടായി.
ഓക്സിമീറ്റർ കാണാതായ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ മൊഗ്രാൽ പുത്തൂർ മേഖല കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.
