പടന്ന:യുവാവിനെ വാട്സ്ആപ് ഗ്രൂപിൽ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ അഡ്മിന് അടിയേറ്റതായി പരാതി. പടന്ന കടപ്പുറം ഒരിയരയിലെ സിപി സുധീഷിനെ (36) അക്രമിച്ചെന്നാണ് ആരോപണം.പരാതിയിൽ പിപി ഷൈമേഷ് എന്നയാൾക്കെതിരെ ചന്തേര പൊലീസ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സുധീഷ് അഡ്മിനായ വാട്സ്ആപ് ഗ്രൂപിൽ നിന്ന് ഷൈമേഷിനെ പുറത്താക്കിയതാണ് പ്രകോപനത്തിന് കാരണമെന്നും വഴിതടഞ്ഞ് ഇടത് കൈപിടിച്ച് തിരിച്ച് മുഖത്തടിച്ച് പരുക്കേൽപിക്കുകയായിരുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
അതേസമയം, ഗ്രൂപിൽ നിന്ന് പുറത്താക്കിയത് മാത്രമല്ല അക്രമത്തിന് കാരണമെന്നും മുൻ വിരോധവും അക്രമത്തിന് കാരണമായിട്ടുണ്ടെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.