ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം താഴേക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 3,55,102 പേർ രോഗമുക്തി നേടി. 3,741മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ 2,65,30,132 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 2,34,25,467 പേർ രോഗമുക്തി നേടിയപ്പോൾ 2,99,266 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. 28,05,399 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുള്ളത്.