തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗണ്‍ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
ഹോട്ടലുകളില്‍ നിന്നു ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ടേക്ക് എവേ, പാഴ്സല്‍ സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ അനുവദിക്കില്ല. സാമൂഹ്യ അകലം പാലിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിയുണ്ടെങ്കിലും അടുത്ത പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.
ദീര്‍ഘദൂരബസുകള്‍, ട്രെയിനുകള്‍, വിമാനങ്ങള്‍ ഇവിടങ്ങളില്‍ യാത്രാരേഖകളുമായി മാത്രം അനുമതി. യാത്രാടിക്കറ്റുള്ളവരുമായി കാബുകള്‍ക്കും ടാക്സികള്‍ക്കും പോകാം.
ഐടി കമ്പനികളിലെ ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സിനേഷനു പോകുന്നവര്‍ എന്നിവര്‍ക്കും അനുമതിയുണ്ട്