ചൗക്കി:ലോക എയ്ഡ്സ് ദിനമായ ഡിസംബർ 1 ന് കാസറഗോഡ് നെഹ്റു യുവക് കേന്ദ്രയുടേയും സുരക്ഷാ പ്രോജക്ട് കാസറഗോഡിന്റേയും ചൗക്കി സന്ദേശം സംഘടനയുടേയും സംയുക്ത നേതൃത്ത്വത്തിൽ എയ്ഡ്സ് ബോധവത്കരണ സെമിനാർ നടത്തി.
കാസറഗോഡ് ബ്ലോക്ക് തല സമാപനം ചൗക്കി സന്ദേശം ലൈബ്രറി യി ൽ വെച്ചു നടന്നു. അസമത്വങ്ങൾ അവസാനിപ്പിക്കണം എയ്ഡ്സും മഹാമാരിയും ഇല്ലാതാക്കണം എന്നതാണ് ഈ വർഷത്തെ എയ്ഡ്സ് ദിന മുദ്രാവാക്യം.മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് അംഗം ഷെമീമ സാദിഖ് അധ്യക്ഷത വഹിച്ചു.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് നസീർ സെമിനാർ ഉദ്ഘാടനം ചെയ്തു. നെഹ്റു യുവക് കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ പി. അഖിൽ മുഖ്യാതിഥിയായിരുന്നുസുരക്ഷാ പ്രോജക്ട് മാനേജർ ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി .
മോണിറ്ററിങ്ങ് ഓഫീസർ സന്ധ്യ. എ.കെ. കൗൺസിലർ പൂജ :കെ. ഒ.ആർ.ഡബ്ലൂ മാരായ മഹാബലനായ്ക് സനിഷ, നാരായണ പെർ ഡാല എന്നിവർ നേതൃത്വം നൽകി. Nyk. യൂത്ത് ഓഫീസർ പി. അഖിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ സംബന്ധിച്ച എല്ലാവരേയും ബാഡ്ജ് ധരിപ്പിച്ചു ലഘു ലേഖ വിതരണം ചെയ്തു.
മികച്ച സേവനത്തിനുള്ള അംഗീകാരമായി സന്ദേശം സംഘടനാ സെക്രട്ടറി എം.സലിം Ny K യൂത്ത് ഓഫീസർ പി. അഖിലിനെ ഷാൾ അണിയിച്ചും മൊമന്റോ നൽകിയും ആദരിച്ചു.
നസീർ കല്ലങ്കൈ, സാദിക്ക് കടപ്പുറം .സി.എ.ഖാദർ.ഉഷാപി.എസ്,എന്നിവർ സംബന്ധിച്ചു.
കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ സ്വാഗതവും സന്ദേശം ഗ്ര സ്ഥാലയം സെക്രട്ടറി SH ഹമീദ് നന്ദിയും പറഞ്ഞു.