ദുരന്ത നിവാരണ ബോധവൽക്കരണ സെമിനാർ നടത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

ചൗക്കി: സന്ദേശം സംഘടനയുടേയും നെഹ്റു യുവക് കേന്ദ്രയുടേയും ഫയർ & റെസ്ക്യൂ സർവ്വീസ് കാസർഗോഡിന്റേയും സംയുക്താഭിമുഖ്യത്തിൽ സന്ദേശം ലൈബ്രറി ഹാളിൽ വെച്ച് ദുരന്ത നിവാരണ ബോധവത്കരണ സെമിനാർ നടത്തി. മൊഗ്രാൽ പുത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്തു. ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ പി.വി. പ്രകാശ് കുമാർ ദുരന്തനിവാരണ ബോധവത്കരണ ക്ലാസ്സെടുത്തു. നെഹ്‌റു യുവക് കേന്ദ്ര യൂത്ത് ഓഫിസർ പി. അഖിൽ അധ്യക്ഷത വഹിച്ചു ഫയർ & റെ സ്ക്യൂ ഓഫീസർമാരായ ശരൺ, അജേഷ്, സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച് ഹമീദ്, സന്ദേശം സംഘടനാ സെക്രട്ടറി സലിം . എം. നാസിർ ചൗക്കി, സുലൈമാൻ തോരവളപ്പ് ,ഹനീഫ് ചൗക്കിഎന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. കെ.വി. മുകുന്ദൻ മാസ്റ്റർ സ്വാഗതവും നെഹ്റു യുവക് കേന്ദ്ര വളണ്ടിയർ ഫാറൂഖ് ബെള്ളറടുക്ക നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *