കാസര്‍കോട്: സംസ്ഥാന സാക്ഷരതാമിഷന്‍ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എം.ടി.പി.റാഫിയ ഉള്‍പ്പെടെയുള്ളവരെ കാസര്‍കോട് ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസം സ്ഥിരം സമിതി ചെയര്‍പേഴ്സന്‍ അഡ്വ. എസ്.എന്‍. സരിത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഷിനോജ് ചാക്കോ, ഗീതാകൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം സജിത്ത്, കെ. രാഘവന്‍, കലാഭവന്‍ രാജു, എ.വി. രാജേഷ്, കെ.പി. അനില്‍കുമാര്‍, ആയിഷ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ സ്വാഗതവും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.വി. ശ്രീജന്‍ നന്ദിയും പറഞ്ഞു. വിദ്യാകേന്ദ്രങ്ങള്‍, പഞ്ചായത്ത,് ബ്ലോക്ക് മുന്‍സിപ്പല്‍ തലങ്ങളിലും അനുമോദന ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്നു.