കോൺഗ്രസ്,ദളിത് നേതാവ് ഐത്തപ്പൻ അമ്മങ്കോട് നിരതനായി.

Latest ഇന്ത്യ കേരളം പ്രാദേശികം

മുളിയാർ: കോൺഗ്രസ്, ദളിത് നേതാവ് ഐത്തപ്പൻ അമ്മങ്കോട് (77വയസ്സ്) നിര്യാത നായി.
രോഗബാധിതനായി കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസ യിലായിരുന്നു.
ആറ് പതിറ്റാണ്ടു കാലം മുളിയാറിലെ പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിന്ന ഐത്തപ്പൻ,ഡി.സി.സി. അംഗം, ഐ.എൻ.ടി. യു.സി.ജില്ലാ ഭാരവാഹി,വാർഡ് യു.ഡി.എഫ്. ചെയർമാൻ,മുളിയാർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, എച്ച്.എം.സി.അംഗം എ.ഡി.എസ്.അഗം, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ട് കാലം പ്ലാൻ്റേഷൻ കോർപ റേഷൻ ജീവനക്കാരനാ യിരുന്നു.മികച്ച തൊഴിലാളി നേതാവ് കൂടിയാണ്.

മേലത്ത് നാരായണൻ നമ്പ്യാരുടെ സന്തത സഹചാരിയായിട്ടാണ് പൊതു പ്രവർത്തനം ആരംഭിച്ചത്.സ്വാമി ആനന്ദതീർത്ഥയുടെ ആശിർവാദത്തോടെ ഐത്തോച്ചാടനത്തിൻ്റെ ഭാഗമായി മിശ്ര ഭോജന പോരാട്ടത്തിൽ പങ്കാളിയായിട്ടുണ്ട്.നിരവധി ഹരിജന പ്രസ്ഥാനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നായകത്വം വഹിച്ച് ദളിത് സമുദ്ധാരണ ത്തിന് വേണ്ടി നേതൃത്വം നൽകിയ ഐത്തപ്പൻ സേവനവും,കാരുണ്യവും കൊണ്ട് ജീവിതം ധന്യമാക്കി പൊതു സമൂഹത്തിലെ സർവ്വ സമ്മതനായആദരണീയ വ്യക്തിത്വമാണ്.

കമലയാണ് ഭാര്യ.
പരേതരായ ഗുരുവര, ചനിയാറു എന്നിവരുടെ മകനാണ്.
മക്കൾ: പൊന്നപ്പൻ, സുഗന്ധി,രാമ കൃഷ്ണൻ, രാജു, മരുമക്കൾ: ദേവിക റാണി ടീച്ചർ, മാധവൻ ചട്ടഞ്ചാൽ, സവിത.
സഹോദരങ്ങൾ: ശങ്കരൻ, കൊറപ്പാളു, ആനന്ദ, കൃഷ്ണൻ, ഗിരിജ. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *