ഗുജറാത്തിൽ ബിജെപി കോട്ട പിടിച്ച് കോൺഗ്രസ്; ഭൻവാദിലെ അട്ടിമറി വിജയം കാൽനൂറ്റാണ്ടിന് ശേഷം

Latest ഇന്ത്യ കേരളം പ്രാദേശികം രാഷ്ട്രീയം

അഹമ്മദാബാദ്: 26 വർഷമായി ബിജെപി കൈവശം വച്ചിരുന്ന ഭൻവാദ് നഗരസഭയിൽ വമ്പൻ വിജയം നേടി കോൺഗ്രസ്.

24 ൽ 16 സീറ്റും നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.

ബിജെപിക്ക് എട്ടു സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളൂ.

1995 മുതൽ ബിജെപി തുടർച്ചയായി ജയിക്കുന്ന നഗരസഭയാണ് ഭൻവാദ്.

അതിനിടെ, ഗാന്ധിനഗർ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻജയം സ്വന്തമാക്കി.

ആകെയുള്ള 44 സീറ്റുകളിൽ 41 സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. കോൺഗ്രസിന് രണ്ട് സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്.

ഒരു സീറ്റ് എ.എ.പി നേടി.

Leave a Reply

Your email address will not be published. Required fields are marked *