പകർച്ചവ്യാധി; മല്ലം മൂന്നാം വാർഡിൽ ഡ്രൈ ഡേ ദിനമായി ആചരിച്ചു

Latest പ്രാദേശികം

ബോവിക്കാനം: കൂട്ടായ പ്രവർത്തനത്തിലുടെകോവിഡ് 19 നെ പ്രതിരോധിച്ച് പോസിറ്റിവിറ്റി നിരക്ക് കുറച്ച് കൊണ്ട് വന്നതിന് പിന്നാലെ വാർഡിനകത്ത് രൂക്ഷമായി പടരുന്ന ഡങ്കിപ്പനി അടക്കുള്ള പകർച്ചവ്യാധികൾക്കെതിയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മല്ലം മൂന്നാം വാർഡ് ജാഗ്രത സമിതിയുടെയും, സാനിറ്റേഷൻ കമ്മിറ്റിയുടെയും .
കുടംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ വാർഡിലെ മുഴുവൻ വീടുകളിലും ഡ്രൈഡേ ദിനമായി ആചരിച്ചു. വാർഡ്തല ഉൽഘാടനം ബോവിക്കാനത്ത് വെച്ച് പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചെപ്പ് നിർവ്വഹിച്ചു.
പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ഷെരീഫ് കൊടവഞ്ചി, ജാഗ്രത സമിതി അംഗങ്ങളായ മൻസൂർ മല്ലത്ത്, കൃഷ്ണൻ ചേടിക്കാൻ, ശാന്തിനി ദേവി, റുക്സാന മല്ലത്ത്, സ്വാദിക തെക്കെപ്പള്ളം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *