സ്‌റ്റോക്ക്‌ഹോം: പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ച് വിവാദത്തിലായ സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സ് കൊല്ലപ്പെട്ടു.
റോഡപകടത്തെ ത്തുടര്‍ന്നായിരുന്നു മരണം.
ഞായറാഴ്ചയായിരുന്നു സംഭവം. 75 വയസായിരുന്നു.
2007ലായിരുന്നു വിവാദത്തിലായ വില്‍ക്‌സിന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.
പ്രവാചകന്റെ തല പട്ടിയുടെ ശരീരത്തോട് ചേര്‍ത്തായിരുന്നു കാര്‍ട്ടൂണ്‍ വരച്ചത്.
ദൈവ നിന്ദയാണെന്ന് പറഞ്ഞ് കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
ലാര്‍സ് വില്‍ക്‌സിനൊപ്പം സംരക്ഷണചുമതലയുണ്ടായിരുന്ന രണ്ട് പൊലീസുകാരും അപകടത്തില്‍ മരിച്ചതായി സ്വീഡിഷ് പൊലീസ് സ്ഥിരീകരിച്ചു.
ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.