കോപ്പ അമേരിക്ക, യൂറോകപ്പ് ഫുട്ബോൾ പ്രവചന മത്സരം:മുഹമ്മദ്, അഹമ്മദ് കബീർ, മുഹമ്മദ് സിദ്ദീഖ് എന്നിവർ വിജയികൾ.

Latest പ്രാദേശികം

മൊഗ്രാൽ. ആവേശം നിറഞ്ഞ കോപ്പ അമേരിക്ക, യൂറോ കപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിലെ വിജയികളെ കണ്ടെത്താൻ ഫുട്ബോളിന്റെ നാട്ടിൽ മൊഗ്രാൽ ദേശീയ വേദി വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾക്കായി നടത്തിയ പ്രവചന മത്സരത്തിൽ അഞ്ചിൽ മൂന്ന് മാർക്കുകൾ നേടി എം എ മുഹമ്മദ്, മുഹമ്മദ് സിദ്ദീഖ് കെ കെ, അഹമദ് കബീർ എം എന്നിവർ വിജയികളായി.

പ്രവചന മത്സരത്തിൽ നൂറോളം പേർ പങ്കെടുത്തിരുന്നു. ഇതിൽ നിന്ന് മൂന്നു പേരെയാണ് കൂടുതൽ മാർക്ക് അടിസ്ഥാനത്തിൽ വിജയികളായി തിരഞ്ഞെടുത്തത്. 2 ഫൈനൽ മത്സരങ്ങളിലെ വിജയികൾ ആരാകും, കളിയിലെ ഗോൾ വ്യത്യാസം, ഫൈനൽ മത്സരത്തിലെ കേമൻ ആരാകും എന്നീ ചോദ്യങ്ങളായിരുന്നു പ്രവചന മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

വിജയികൾക്ക് ദേശീയ വേദി സംഘടിപ്പിക്കുന്ന അടുത്ത പൊതു പരിപാടിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ദേശീയ വേദി ഭാരവാഹികൾ അറിയിച്ചു. ദേശീയ വേദി വാട്സപ്പ് കൂട്ടായ്മയാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്.

ഫോട്ടോ : കോപ്പ അമേരിക്ക, യൂറോപ്പ് കപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയികളായ മുഹമ്മദ്, സിദ്ദീഖ്, കബീർ.

Leave a Reply

Your email address will not be published. Required fields are marked *