മൊഗ്രാല്‍: കോവിഡ് വ്യാപന കാലത്ത് നാട്ടില്‍ വന്നു തിരിച്ചു പോകാനാകാതെ ഗള്‍ഫിലെ കമ്പനികളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് വിസയും ജോലിയും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ജില്ലയിലും, സംസ്ഥാനത്തുമായി ആയിരക്കണക്കിന് പ്രവാസികളാണ് ഇത്തരത്തില്‍ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായത്.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും, പ്രവാസികാര്യ വകുപ്പ് മന്ത്രിക്കും ദേശീയവേദി ഇ മെയില്‍ സന്ദേശമയച്ചു.
പ്രവാസികളായ കെ പി ഗഫൂര്‍ മൈമൂണ്‍ നഗര്‍, എം എഫ് ഫക്രുദ്ദീന്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി കെ ജാഫര്‍, ജോയിന്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി കെ അന്‍വര്‍, മുഹമ്മദ് സ്മാര്‍ട്ട്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എച്ച് എം കരീം, അബ്ദുല്ലകുഞ്ഞി നട്പ്പളം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.