നീലേശ്വരം: കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടോ രണ്ടു ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചതിന്റെ സാക്ഷ്യപത്രമോ ഇല്ലാതെ 28 മുതല്‍ നീലേശ്വരം നഗരത്തിലേക്ക് വരുന്നതിനോ കടകള്‍ തുറക്കുന്നതിനോ തൊഴില്‍ എടുക്കുന്നതിനോ അനുവാദമുണ്ടാകില്ലെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത അറിയിച്ചു.
നഗരസഭാ പ്രദേശത്തെ രോഗവ്യാപനം കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നാളെ നീലേശ്വരം വ്യാപാരഭവനില്‍ മെഗാ ക്യാമ്പ് നടത്തും. കുടുംബശ്രീ അംഗങ്ങള്‍, വ്യാപാരികള്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ 600 ഓളം പേര്‍ക്കുള്ള പരിശോധനാ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.