കോവിഷീൽഡ്: ഇടവേള കുറച്ച ഉത്തരവിന് സ്റ്റേയില്ല

Latest ഇന്ത്യ കേരളം പ്രാദേശികം

കോവിഷീൽഡ് വാക്‌സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല.

ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈ ക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.

കിറ്റക്‌സിലെ തൊഴിലാളികൾ ആദ്യ ഡോസ് വാക്‌സിൻ എടുത്ത് 84 ദിവസം കഴിഞ്ഞതായും ഈ സാഹചര്യത്തിൽ സിംഗിൾബെഞ്ച് ഉത്തരവിന് നില നിൽക്കില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു.

എന്നാൽ സിംഗിൾ ബെഞ്ച് ഉത്തരവ് കേന്ദ്ര സർക്കാർ നടപ്പാക്കാത്തതിനാൽ ഈ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

തൊഴിലാളികളുടെ വാക്‌സിനേഷൻ വിശദാംശങ്ങൾ സമർപ്പിക്കാൻ കിറ്റക്‌സിന് ഹൈക്കോടതി നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *