‘ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ഖുർആൻ പാരായണം’; വൈറൽ വിഡിയോയു​ടെ സത്യാവസ്​ഥ ഇതാണ്​ (വീഡിയോ കാണാം )

Latest അന്താരാഷ്ട്രം കായികം

ലണ്ടൻ: പോർചുഗീസ്​ ഫുട്​ബാൾ താരം ക്രിസ്റ്റ്യാനോ ​റൊണാൾഡോ പള്ളിയിലിരുന്ന്​ ഖുർആൻ പാരായണം ചെയ്യുന്നുവെന്ന്​ അവകാശപ്പെടുന്ന ഒരു വിഡിയോ ടിക്​ടോകിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രിസ്റ്റ്യാനോ ഖുർആൻ പാരായണം ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വിഡിയോ നിരവധിയാളുകളാണ്​ ഫേസ്​ബുക്കിൽ പങ്കുവെച്ചത്​. ദശലക്ഷക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്​.

എന്നാൽ വിഡിയോയിൽ ഉള്ളത്​ ക്രിസ്റ്റ്യാനോ റൊണാൾഡോ അല്ലെന്നും ​താരത്തോട്​ സാദൃശ്യമുള്ള ബേവാർ അബ്​ദുല്ലയാണെന്നും ഇന്ത്യ ടുഡേ ആന്‍റിഫേക്ക്​ ന്യൂസ്​ വാർ റൂം കണ്ടെത്തി.

ഇറാഖുകാരനായ അബ്​ദുല്ല ഇംഗ്ലണ്ടിലെ ബർമിങ്​ഹാമിലാണ്​ താമസിക്കുന്നത്​. ക്രിസ്റ്റ്യാനോയുടെ ‘അപരൻ’ എന്ന നിലയിൽ ശ്രദ്ധേയനാണ് അബ്​ദുല്ല​. 2019ൽ ഇറാഖിൽ നിന്ന്​ ബ്രിട്ടനിൽ എത്തിയ അബ്​ദുല്ല കെട്ടിട നിർമാണ തൊഴിലാളിയാണ്​.

വൈറലായ വിഡിയോക്ക്​ താഴെ നിരവധി പേർ ഇത്​ ക്രിസ്റ്റ്യാനോ തന്നെയാണോ എന്ന്​ സംശയം പ്രകടിപ്പിച്ചു. വിഡിയോയുടെ അവസാനത്തിൽ വിഡിയോ നിർമിച്ചയാളുടെ പേര്​ ഉൾപെടുത്തുന്ന രീതി ടിക്​ടോക്കിനുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *