മതവിശ്വാസത്തിനും സാമൂഹിക സദാചാരത്തിനും എതിരെന്ന് വിമര്‍ശനം; സൗദിയില്‍ സാംബ നൃത്തപരിപാടിക്കെതിരെ അന്വേഷണം

Latest അന്താരാഷ്ട്രം ഗൾഫ്

റിയാദ്: സാംബ കലാകാരികളുടെ നൃത്തപരിപാടിക്കെതിരെ സൗദിയില്‍ വിമര്‍ശനം.സൗദിയിലെ തെക്കന്‍ ഭാഗത്തുള്ള നഗരമായ ജസാന്‍ പ്രവിശ്യയില്‍ നിന്നുള്ള നൃത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിമര്‍ശനമുയരുന്നത്.

അര്‍ധവസ്ത്രധാരികളായ കലാകാരികളുടെ നൃത്തം മതവിശ്വാസത്തിനും സാമൂഹിക സദാചാരത്തിനും എതിരാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ഇസ്‌ലാമിക് തത്വങ്ങളില്‍ അധിഷ്ഠിതമായി മുന്നോട്ട് പോയിരുന്ന രാജ്യത്തെ ഭരണകൂടം അതില്‍ നിന്നും വ്യതിചലിക്കുകയാണ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരണമുയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതോടെ സംഭവത്തില്‍ പ്രാദേശിക ഭരണകൂടം അന്വേഷണമാരംഭിച്ചിരിക്കുകയാണ്.ജസാന്‍ ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയായിരുന്നു പരമ്പരാഗത സാംബ വേഷം ധരിച്ച മൂന്ന് വിദേശ കലാകാരികളുടെ ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ജസാനില്‍ നിന്നുള്ള ഈ ദൃശ്യത്തില്‍, സാംബ നൃത്തം ജനക്കൂട്ടം ആസ്വദിച്ച് നില്‍ക്കുന്നതും ഒപ്പം ചുവടുവെക്കുന്നതും കാണാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *