ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ യാസ് കരയോട് അടുക്കുന്നു.
രാവിലെ പത്തിനും 11നും ഇടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയില്‍ യാസ് പ്രവേശിച്ചു തുടങ്ങുമെന്നാണ് മുന്നറിയിപ്പ്. ഉച്ചയോടെ യാസ് പൂർണമായും കരയിലേക്ക് കടക്കും.
ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴയും കാറ്റും പ്രവചിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കരയിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ പരമാവധി 130 മുതൽ 140 കിലോമീറ്റർ ആകും യാസിന്റെ വേഗം.
അതേസമയം, കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്. ഒമ്പത് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.