മുളിയാർ: പൊതു പ്രവർത്തനത്തിൽ ഷഷ്ടി പൂർത്തിയിലെത്തിയ കോൺഗ്രസ് നേതാവ് ഐത്തപ്പൻ അമ്മങ്കോടിനെ മുളിയാർ വെൽഫയർ സ്വസൈറ്റിയുടെ നേതൃത്വത്തിൽ വസതിയിലെത്തി ആദരിച്ചു. കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലമായി മുളിയാറിലെ പൊതു പ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്നഐത്തപ്പൻ,ഡി.സി.സി.അംഗം,
വാർഡ് യു.ഡി.എഫ്. ചെയർമാൻ,മുളിയാർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, എച്ച്.എം.സി, എ.ഡി.എസ്.അഗം, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ട് കാലം പ്ലാൻ്റേഷൻ കോർപറേഷൻ ജീവനക്കാരനായിരുന്നു. മികച്ച തൊഴിലാളി നേതാവ് കൂടിയാണ്.
മേലത്ത് നാരായണൻ നമ്പ്യാരുടെ സന്തത സഹചാരിയായിട്ടാണ് പൊതു പ്രവർത്തനം ആരംഭിച്ചത്.സ്വാമി ആനന്ദതീർത്ഥയുടെ ആശിർവാദത്തോടെ ഐത്തോച്ചാടനത്തിൻ്റെ ഭാഗമായി മിശ്ര ഭോജന പോരാട്ടത്തിൽ പങ്കാളിയായിട്ടുണ്ട്.
നിരവധി ഹരിജന പ്രസ്ഥാനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നായകത്വം വഹിച്ച്
ദളിത് സമുദ്ധാരണ ത്തിന് വേണ്ടി നേതൃത്വം നൽകിയ ഐത്തപ്പൻ
സേവനവും,കാരുണ്യവും കൊണ്ട് ജീവിതം ധന്യമാക്കി പൊതു സമൂഹത്തിലെ സർവ്വ സമ്മതനായ ആദരണീയ വ്യക്തിത്വമാണ്.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഷാളണിയിച്ചു.
പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ഷറീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു.ഭാര്യ കമല, മക്കളായ പൊന്നപ്പൻ, സുഗന്ധി,രാമ കൃഷ്ണൻ, രാജു,
മരുമക്കളായ ദേവിക റാണി ടീച്ചർ, സവിത സംബന്ധിച്ചു.