ശീമക്കൊന്ന വളര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മൊഗ്രാലില്‍ റെയില്‍പാളം മുറിച്ചു കടക്കുന്നവര്‍ ഭയാശങ്കയില്‍

Latest പ്രാദേശികം

മൊഗ്രാല്‍: കാലവര്‍ഷം തുടങ്ങിയതോടെ റെയില്‍വേ ട്രാക്കിന് സമീപത്തെ ശീമക്കൊന്ന വളര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് കയറിയതോടെ റെയില്‍ പാളം മുറിച്ചു കടക്കുന്ന മൊഗ്രാല്‍ നാങ്കി കടപ്പുറം, മീലാദ് നഗര്‍ നിവാസികള്‍ ഭയാശങ്കയില്‍.
മീലാദ് നഗര്‍ റെയില്‍വേ ട്രാക്ക് വളവിലാണ് അപകടസാധ്യത ഏറെയുള്ളത്. ഈ ഭാഗത്താണ് ശീമക്കൊന്ന റെയില്‍വേ ട്രാക്ക് കാണാത്തതരത്തില്‍ വളര്‍ന്നിരിക്കുന്നത്. ട്രെയിന്‍ വരുന്നത് അറിയാതെ റെയില്‍പാളം മുറിച്ച് കടക്കുന്നവരാണ് ഇവിടെ ഭയാശങ്കയിലാ യിരിക്കുന്നത്. ഈ ഭാഗത്ത് സ്ത്രീകളും, കുട്ടികളുമടക്കം റെയില്‍വേട്രാക്ക് മുറിച്ചു കടന്നാണ് മൊഗ്രാല്‍ ടൗണുകളിലേക്ക് പോകുന്നത്.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ ഇപ്പോള്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇതുവഴി പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ റെയില്‍വേ ട്രാക്കിലേക്ക് വളര്‍ന്നുവരുന്ന മരക്കഷ്ണങ്ങള്‍ ഏതായാലും റെയില്‍വേ സുരക്ഷാ ജീവനക്കാര്‍ വെട്ടി മാറ്റാറുണ്ടായിരുന്നു. ഈ വര്‍ഷം ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. അപകട സാധ്യത കണക്കിലെടുത്ത് മരക്കൊമ്പുകള്‍ വെട്ടിമാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *