വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂട്ടി.
ഒരു സിലിണ്ടറിന് 265 രൂപയാണ് കൂട്ടിയത്.
ഡൽഹിയിൽ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു.
ചെന്നൈയിൽ വാണിജ്യ സിലിണ്ടറിനു 2,133 രൂപയായി.
കേരളത്തിൽ 1994 രൂപയാണ് ഒരു സിലിണ്ടറിൻറെ വില.
അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല.