പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നീതി തേടി മകള്‍

Latest ഇന്ത്യ

പട്‌ന: മകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അന്‍പതു വയസുകാരന്‍ അറസ്റ്റില്‍. സമസ്തിപൂരിലെ റൊസേരയില്‍ അധ്യാപകനായ വ്യക്തിയാണ് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായത്. ഇയാളുടെ 18 വയസുകാരിയായ മകളാണ് ബലാത്സംഗത്തിനും വധഭീഷണി മുഴക്കിയതിനും പരാതി നല്‍കിയത്.

പിതാവിന്റെ ക്രൂരത പുറംലോകത്തെ അറിയിക്കാന്‍ ബലാത്സംഗം ചെയ്യുന്ന വീഡിയോ മകള്‍ തന്നെ രഹസ്യക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുവെന്ന് രൊസേര സബ് ഡിവിഷന്‍ ഡി.എസ്.പി. സഹിയാര്‍ അഖ്തര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കേസില്‍ മറ്റു പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ അമ്മ പീഡനം തടയാന്‍ ഇടപെട്ടില്ലെന്ന പരാതിയും അന്വേഷിക്കുമെന്നും പൊലിസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *