കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുത്തപ്പനാർ കാവിലെ ഭണ്ഡാരം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.
അസം സ്വദേശി അബ്ദുൾ ഹനൻ (34) ആണ് അറസ്റ്റിലായത്.
ഈ മാസം എട്ടിനാണ് ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ചത്.
സി.സി.ടി.വി.യിൽ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു. ഇതാണ് ഇയാളെ പിടിക്കാൻ പോലീസിന് സഹായകമായത്.
ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.