പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Latest കേരളം

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം.

ആശുപത്രിയിലെത്തിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി കട കത്തിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം.

അറസ്റ്റ് ചെയ്തതിന് പിന്നാലെ കഴിഞ്ഞ ദിവസം വിനീഷിനെ ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ രീതി അടക്കം ഇയാള്‍ വിശദീകരിച്ചിരുന്നു. പ്രതി മുന്‍പും ഇത്തരത്തില്‍ ആത്മഹത്യാ പ്രവണത കാണിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *